ഒരാള്‍ മറ്റൊരാളെ കാണുമ്പോള്‍ ഗോപുര വാതിലില്‍നിന്നു പോകരുത് വാതില്‍ തുറന്ന് അകത്തു കയറണം ഓരോ മുറിയും തുറന്നു നോക്കണം ഓരോ ഇട നാഴികളിലൂടെയും നടന്നു പോകണം പിരിയന്‍ ഗോവണികളിലൂടെ കയറിപ്പോകണം പൊടി പിടിച്ചതും അടിച്ചു വാരിയതുമായ മുറികള്‍ ഉണ്ടാകും അതിപുരാതനമായ പലതും നിങ്ങള്‍ കാണും പവിഴങ്ങളുടെ ശേഖരമുണ്ടാകും മലിന ജലവും ദുര്‍ഗന്ധവും ഉണ്ടാകും കൊതിപ്പിക്കുന്ന തീന്‍ മേശയുണ്ടാകും ഓരോ മനുഷ്യനും ഓരോ ഗോപുരങ്ങളാണ് കയറി കയറിപ്പോകുമ്പോള്‍ തിരിച്ചു നടക്കാന്‍ കഴിയാതെ നിങ്ങള്‍ മുന്‍പോട്ടു മാത്രം പോയ്ക്കൊണ്ടിരിക്കും അപ്പോള്‍ നിങ്ങളുടെ വാതില്‍ തുറന്ന് ആരോ നിങ്ങളിലേക്ക് നടന്നു വരുന്നുണ്ടാകും.
engane undu
ReplyDeleteഒരാള്‍
ReplyDeleteമറ്റൊരാളെ കാണുമ്പോള്‍
ഗോപുര വാതിലില്‍നിന്നു പോകരുത്
വാതില്‍ തുറന്ന് അകത്തു കയറണം
ഓരോ മുറിയും തുറന്നു നോക്കണം
ഓരോ ഇട നാഴികളിലൂടെയും നടന്നു പോകണം
പിരിയന്‍ ഗോവണികളിലൂടെ കയറിപ്പോകണം
പൊടി പിടിച്ചതും അടിച്ചു വാരിയതുമായ
മുറികള്‍ ഉണ്ടാകും
അതിപുരാതനമായ പലതും നിങ്ങള്‍ കാണും
പവിഴങ്ങളുടെ ശേഖരമുണ്ടാകും
മലിന ജലവും ദുര്‍ഗന്ധവും ഉണ്ടാകും
കൊതിപ്പിക്കുന്ന തീന്‍ മേശയുണ്ടാകും
ഓരോ മനുഷ്യനും
ഓരോ ഗോപുരങ്ങളാണ്
കയറി കയറിപ്പോകുമ്പോള്‍
തിരിച്ചു നടക്കാന്‍ കഴിയാതെ
നിങ്ങള്‍ മുന്‍പോട്ടു മാത്രം പോയ്ക്കൊണ്ടിരിക്കും
അപ്പോള്‍ നിങ്ങളുടെ വാതില്‍ തുറന്ന്
ആരോ
നിങ്ങളിലേക്ക്
നടന്നു വരുന്നുണ്ടാകും.